രാജഹംസം & ചലനം - മുച്ചക്ര വാഹനങ്ങളുടെയും ഇലക്ട്രോണിക് വീൽചെയറുകളുടെയും വിതരണ ഉദ്ഘാടനവും പകൽവീടുകളുടെ താക്കോൽദാനവും - കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു

Posted on Thursday, May 4, 2023

രാജഹംസം & ചലനം -   മുച്ചക്ര വാഹനങ്ങളുടെയും ഇലക്ട്രോണിക് വീൽചെയറുകളുടെയും വിതരണ ഉദ്ഘാടനവും  പകൽവീടുകളുടെ താക്കോൽദാനവും - 2023 മെയ് മാസം 05 വെള്ളിയാഴ്ച 5.30 പി.എം ന് ബഹു. കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ്ഖാൻ നിർവഹിക്കുന്നു

എറണാകുളം ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തി വരികയാണ്. പരിമിതികളെ മറികടന്ന് സ്വാശ്രയ ജീവിതം നയിക്കുന്നതിനും അവരെ സമൂഹത്തോട് കൂടുതൽ ചേർത്ത് വെയ്ക്കുന്നതിനുമായി 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തവയാണ് രാജഹംസം ഭിന്നശേഷി ജനവിഭാഗങ്ങൾക്ക് സൈഡ് വീലോടുകൂടിയ മുച്ചക വാഹനം നൽകൽ, ചലനം -ഭിന്നശേഷി ജനവിഭാഗങ്ങൾക്ക് ഇലക്ട്രോണിക് വീൽചെയർ ഇവയുടെ വിതരണോദ്ഘാടനവും കൂടാതെ ജില്ലാ പഞ്ചായത്ത് പ്രവർത്തന സജ്ജമാക്കിയ പകൽവീടുകളുടെ താക്കോൽദാനവും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ 2023 മെയ് മാസം 05 വെള്ളിയാഴ്ച 5.30 പി.എം ന് ബഹു. എം.പി. ശ്രീ.ഹൈബി ഈഡന്റെ അദ്ധ്യക്ഷതയിൽ നടത്തുന്ന ചടങ്ങിൽ ബഹു. കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ്ഖാൻ നിർവഹിക്കുന്നു.