എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ സ്ഥിതി ചെയ്യുന്നതും കൂടുതല്‍ സൌകര്യങ്ങളോടെ നവീകരിച്ചതുമായ കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍

Posted on Monday, August 7, 2023

 എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നതും കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചിരിക്കുന്നതുമായ കാന്റീൻ ഏറ്റെടുത്ത് നടത്തുന്നതിനുള്ള അവകാശം ലേലം ചെയ്തു നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ലേലത്തോടൊപ്പം മുദ്രവച്ച കവറുകളിലുള്ള ദർഘാസ്  സ്വീകരിക്കുന്നതാണ്.കാന്റീൻ നടത്തുന്നതിനുള്ള അവകാശം വനിതകൾക്ക് മാത്രമായിരിക്കും. വനിതകളായ വ്യക്തികൾക്കോ, വനിതാ ഗ്രൂപ്പുകൾക്കോ, വനിതാ സംഘങ്ങൾ/ സംഘടനകൾ എന്നിവയ്ക്കോ ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

 ലേല തീയതി.  25.08.2023

 സമയം 2.30 PM

ഏറ്റവും കൂടുതൽ തുക ലേലം കൊള്ളുന്നവർക്വാട്ട് ചെയ്യുന്നവരുടെ പേർക്ക്  ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് വിധേയമായി ലേലംഉറപ്പിക്കുന്നതാണ്. ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുന്നവർ 20,000/-രൂപ നിരതദ്രവ്യമായി കെട്ടിവെക്കേണ്ടതാണ്

വിവരങ്ങള്‍ https://tender.lsgkerala.gov.in/Tender/D203458_2023.pdf എന്ന window നമ്പറിലും ലഭ്യമാണ്